എൻ്റെ കോളേജ് | മൂന്നാം കുറിപ്പ്

Ink Stained Chronicles : My College Days

COLLEGE MEMOIRS

R.

rain dropping from roof
rain dropping from roof

മുൻകുറിപ്പ്

കുറച്ചു ദിവസങ്ങളായല്ലേ എഴുതിയിട്ട്..അൽപ്പം തിരക്ക്. വീണ്ടും വന്നിരിക്കുന്നു.

കുറിപ്പ് 7

എത്ര നാളുകൂടിയാണ് എഴുതാനെടുത്തത്. ഇന്ന് 10-ആം തീയതി. രാവിലെ കോട്ടയം ഫാസ്റ്റിൽ. ഒപ്പം M.മിസ്സ്.

ദാ..ജോമി സിസ്റ്റർ വന്നു. എല്ലാവരും എത്തുന്നതേ ഉള്ളൂ..ക്ലാസ്സ് പകുതി കാലി! കോളേജിലേക്ക് കയറിയതേ കണ്ടത് നമ്മുടെ കുഴലൂത്തുകാരനെ.

..

'ശാകുന്തള'ത്തിൻ്റെ ഒരു മോഡേൺ വായനയാണിപ്പോൾ നടക്കുന്നത്...ശകുന്തള മോഡൽ മോതിര-ബ്ലാക്‌മെയിൽ. മിസ്സ് ഇടയ്ക്കിടെ ഓരോ ചോദ്യമിടുന്നു - വല്ലാതൊരു ചിരി ചിരിച്ച് വിരാമം!😄

ഇത്ര സ്നേഹിച്ച മലയാളം ഈ സെമസ്റ്ററോടെ എന്നെ വിട്ടുപോകും. എനിക്ക് IIIrd year-ലും മലയാളം വേണം. എന്നെക്കൂടി ക്ലാസ്സിൽ...കയറ്റുമോ?

..ഒരു കാര്യം മറന്നുപോവുക, അതിനേക്കാൾ ശക്തമായ അറിവുകളും ഓർമ്മകളും കത്തിനിൽക്കുമ്പോളാണല്ലോ..

..

HOD ഇന്ന് നല്ല ആവേശത്തിലാണ്..തുടരട്ടെ.

'പാതിമാഞ്ഞ പാട്ടു ഞാൻ..

എൻ്റെ ശാരികേ..'

മോഹങ്ങളടങ്ങിയ കൈലേസ് നഷ്ടപ്പെട്ടു.

നിലാവും, വെള്ളിമരങ്ങളും

നീലപ്പാളികൾ. പാളികളെ കടന്നുവന്ന കാറ്റ്. ഇന്നലത്തെ കാറ്റ് തന്നെയോ? ഇന്നലെ 37.നു മുന്നിലെത്തിയ കാറ്റ് തന്നെയോ ഇത്..

..

കുറിപ്പ് 8

'മരണവിദ്യാലയം' ഞാൻ വായിച്ചിട്ടില്ല. ഈയിടെയും അവാർഡ് നേടിയതായി അറിഞ്ഞു. ഇതും ഒരു മരണവിദ്യാലയമെന്ന് അറിയുന്നു.. മരിച്ചവരുടെ ആത്മാക്കളും, മരിക്കാത്തവരുടെ ജഡങ്ങളും ഇങ്ങനെ വായുവിൽ ഒഴുകുന്നു. സ്വപ്നസഞ്ചാരം. ദാലിയുടെ ചിത്രങ്ങളിലെ മാതിരിയുണ്ട്..ഒഴുകുന്ന സമയം..ഒഴുകുന്ന ഘടികാരം.

ഓരോ ജഡത്തിനും ഓരോ പേരും, മുഖവും, തീരവും, തിരമാലകളും, മഞ്ഞും, തണുപ്പും, വെയിലും..ഇതെവിടേക്കാണ്‌?

നീയെങ്ങനെ മരിച്ചു?

അന്ധത - ഷുസ്സേ സരമാഗു - I'm floating.

..

സ്വപ്‌നങ്ങൾ അസ്തമിച്ച്, വീണ്ടും ഞാനിവിടെ തനിച്ച്‌.

ലൈബ്രറി സന്ദർശനത്തിനു ശേഷം ഞങ്ങൾ മടങ്ങിയെത്തിയിട്ടേയുള്ളു. എത്ര നാളുകളായി നിന്നിലൂടെ വിരലോടിച്ചിട്ട്‌. My impotent pen. She blooms now!

ഞാനും ഗോപുവും ഒന്നിച്ചായിരുന്നു. ഞങ്ങൾ ആദ്യം Religions and Indian Philosophy-ൽ പോയി. പിന്നെ, English Literature. ശേഷം, Malayalam Literature. അവിടെ ഉജ്ജയിനി, കവിതകൾ...ഗാന്ധിയിലെത്തി..ആനന്ദിൽ അവസാനിച്ചു -- സംസാരിച്ചുവെന്ന്. പിന്നെ, Physics section-ൽ..തിരയുന്നു. Newton-ൻ്റെ 'Opticks' എടുത്തുമറിച്ചുനോക്കി. വായിച്ചാൽ മനസ്സിലാവുമോ എന്തോ?? അല്ല, ഒരുകണക്കിന് നമ്മൾ എന്താണ് മനസിലാക്കിയത്? ഗോപു പറഞ്ഞു, എന്താണീ ഇക്കണോമിക്സ് എന്നത് ഇത്ര നാളായും മനസ്സിലായില്ലെന്ന്..

HOD വന്നു, പേജ് മടക്കി, എല്ലാവരും non-baking financial institutions-ലേക്ക് പോയി.

..

കുറിപ്പ് 9

'Mazhayethaane yaasithom

Kanneerthuligale thanthathu yaar..'

ആര്യ മിസ്സ് ആണ് ഓപ്പൺ കോഴ്സ് എടുക്കാൻ വന്നത്. എന്തൊരു height!! തട്ടിൽക്കയറിനിന്നാൽ നോക്കി മടുക്കുമല്ലോ!

ഇന്നലെ മഴയായിരുന്നു. വൈകിട്ടു ഞാൻ ഫ്രീ ആയി..C.യും ഞാനും മഴ നനഞ്ഞു. കരയുന്നവൻ്റെ മഴ.

'വിഭജനങ്ങൾ' തീർന്നിട്ടില്ല ഇതുവരെ.

ചാമ്പച്ചുവട്ടിൽ ഞങ്ങൾ. അശ്വതിയും, ഞാനും ' ഈ പുഴയും സന്ധ്യകളും..' ഉറക്കേ പാടി! അംബിക എന്തുകണ്ടാലും ചിരിക്കും. Stef. നിർന്നിമേഷയായി നോക്കിനിൽക്കും.

'പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ

ചന്ദ്രലേഖ മുകിലിനോടെന്തുചൊല്ലി അറിയുമോ..'

..

നമ്മുടെ ഗോപുവിൻ്റെ കുറിപ്പുകൾ കണ്ടപ്പോളാണ് നിന്നെ ഓർമ വന്നത്..ഗോപുവിൻ്റെ എഴുത്തിൽ നിറയെ ഹോസ്റ്റൽ ആണ്.

ഉറക്കം വരുന്നു. എന്തൊരു ദിവസമാണ്. ഞാനിങ്ങനെ തീർച്ചയില്ലാതെ.. Classify me. രമ്യ പി. ഒരു പാട്ടുപഠിച്ചെന്നു പറഞ്ഞിട്ട് ഇതുവരെ കേൾക്കാൻ ഒത്തില്ല.

എല്ലാവരുംതന്നെ സംസാരിക്കുകയാണ്. HOD എന്തോ മാർക്ക് insert ചെയ്യുകയാണ്. ഞങ്ങളെ നോക്കുമ്പോൾ മിസ്സ് കണ്ണട മാറ്റും. അതെന്തിനാണ്? എന്നെങ്കിലും ചോദിക്കാം. ആ കണ്ണടയുടെ shape എന്താണ്..rectangled തന്നെയോ!?

'ആകാശഗോപുര'ത്തിൽ ലാൽ ചോദിക്കുന്നുണ്ടല്ലോ കണ്ണട മാറ്റുന്നതിനെപ്പറ്റി..അതോർമ വന്നു.

എന്തൊരു ബഹളമാണ് ഈ ക്ലാസ്സിൽ. I seek silence, violent silence.

37-നു മുന്നിലെ ബെഞ്ചിലിരുന്ന് ഞാനും ഷാനുവും കുറെ ചിരിച്ചു. Stef.&Harsha ഞങ്ങൾ ചിരിക്കുന്നതിലെ കാരണമറിയാതെ നോക്കിനിന്നു!

ഇടയ്ക്കിടെ, മഴ വരുന്നുണ്ട്.

..

പിൻകുറിപ്പ്‌

അതൊരു കനാക്കാലം! നിറങ്ങൾ മാത്രം. ഞാനും നീയും ഓരോ നിറം. അവിടെപ്പെയ്യുന്ന മഴയ്ക്കുപോലും നിറം നൂറ്.

അടുത്ത കുറിപ്പിൽ തുടരും..